വിജയാ, നീയോര്‍ക്കുന്നില്ലേ
പടക്കളത്തില്‍ ബന്ധുജനങ്ങളെ കണ്ടു
തളര്ന്നിരുന്നോരു നിന്നെ തന്നെ.
പാര്‍ഥാ, നീ മറന്നോ
ആയുധമുപേക്ഷിച്ച് തേരില്‍
തളര്ന്നിരുന്നോരു നേരം
നിനക്കായി നല്കിയോരുപദേശവും
ദിവ്യ ദര്‍ശനവും.
ഇപ്പോളിവിടെ യുദ്ധമാണ്....
കൃഷ്ണാര്‍ജ്ജുന യുദ്ധം.
ഒരേ പാരമ്പര്യത്തിന്റെ തുടര്‍ച്ചകള്‍
തെരുവിലേറ്റു മുട്ടുന്നു.
ഒന്നായിരുന്നവരെപ്പോഴാണു
വേര്പിരിഞ്ഞതെന്നരിയില്ല.
ആകാശത്തിനും ഭൂമിക്കും പാതാളത്തിനുമപ്പുറം
ഒരു നാലാം ലോകത്തിനു വേണ്ടിയാണെന്നു തോന്നുന്നു.
ചിലപ്പോളതൊരു കാരണം മാത്രമായേക്കാം.
ഗുരുമിത്രങ്ങളെ കണ്ടു പകച്ചപ്പോള്‍
ഗീതയോതി മുന്നില്‍ നിര്ത്തിയോര-
കൃഷ്ണനെതന്നെ ഒളിയമ്പയച്ചു
വീഴ്ത്തുന്നു വിജയ വീരന്.
പുത്തന്‍ നയങ്ങളോതിയിരുവശമിരിക്കുന്ന മന്ത്രിമാര്‍
കോടി പുതപ്പിച്ചു കിടത്തുന്നതൊരു
മഹാപാരമ്പര്യമാണെന്നുപോലുമോര്ത്തില്ല പാര്ഥന്.
സക്ഷാലച്യുതന്റെ ശവമെങ്കിലും
വിട്ടു തരിക.....
അവസാനത്തെയാശയും തകരുമ്പോള്‍
തലതല്ലിതകര്ക്കാനൊരു
കല്ലറ പണിയട്ടെ ഞങ്ങള്‍.
Thursday, December 13, 2007
Tuesday, December 11, 2007
എനിക്കായി മാത്രം.....
സഖീ,
നീയൊരിക്കലും കണ്ണാടി നോക്കി
ചിരിയ്കരുത്.
നിന്റെ ചിരിയുടെയലയില്
കണ്ണാടിചില്ലു തകര്‍ന്നുപോകും.
സഖീ,
നീയൊരിക്കലും കണ്ണാടി നോക്കി
കരയരുതതിന് താപത്തില്‍
കണ്ണാടിയുരുകിയൊലിച്ചുപോകും.
നിന്റെ ചിരിയും തേങ്ങലും
കാണാന്‍ കരുത്ത്
എന്റെ കണ്ണുകള്‍ക്കു മാത്രം.
നിന്റെ ചിരിയുടെയലകളും
കണ്ണീരിന്റെ താപവും
എനിക്കായി മാത്രം
തന്നീടുക.
നീയൊരിക്കലും കണ്ണാടി നോക്കി
ചിരിയ്കരുത്.
നിന്റെ ചിരിയുടെയലയില്
കണ്ണാടിചില്ലു തകര്‍ന്നുപോകും.
സഖീ,
നീയൊരിക്കലും കണ്ണാടി നോക്കി
കരയരുതതിന് താപത്തില്‍
കണ്ണാടിയുരുകിയൊലിച്ചുപോകും.
നിന്റെ ചിരിയും തേങ്ങലും
കാണാന്‍ കരുത്ത്
എന്റെ കണ്ണുകള്‍ക്കു മാത്രം.
നിന്റെ ചിരിയുടെയലകളും
കണ്ണീരിന്റെ താപവും
എനിക്കായി മാത്രം
തന്നീടുക.
Tuesday, December 4, 2007
Subscribe to:
Comments (Atom)