സഖീ,
നീയൊരിക്കലും കണ്ണാടി നോക്കി
ചിരിയ്കരുത്.
നിന്റെ ചിരിയുടെയലയില്
കണ്ണാടിചില്ലു തകര്‍ന്നുപോകും.
സഖീ,
നീയൊരിക്കലും കണ്ണാടി നോക്കി
കരയരുതതിന് താപത്തില്‍
കണ്ണാടിയുരുകിയൊലിച്ചുപോകും.
നിന്റെ ചിരിയും തേങ്ങലും
കാണാന്‍ കരുത്ത്
എന്റെ കണ്ണുകള്‍ക്കു മാത്രം.
നിന്റെ ചിരിയുടെയലകളും
കണ്ണീരിന്റെ താപവും
എനിക്കായി മാത്രം
തന്നീടുക.
Tuesday, December 11, 2007
Subscribe to:
Post Comments (Atom)
4 comments:
സ്വാഗതം ബൂലോഗത്തേക്ക്... തുടക്കം നന്നായി.. തുടരുക..
സ്വാഗതം :)
നന്നായിരിക്കുന്നു വരികള്‍.
(ആദ്യഭാഗം മാമുക്കോയയുടെ ചിരിയെ ഓര്‍മ്മിപ്പിച്ചെങ്കിലും:))
-സുല്‍
വരികള്‍ നന്നായിട്ടുണ്ട്.
:)
നന്ദി.....കണ്ണൂരനും,സുല്ലിനും,ശ്രീയ്ക്കും
Post a Comment